സഭയുടെ മെഡിക്കല്‍ കോളജ് ഉടന്‍ വരുന്നൂ

സഭയുടെ മെഡിക്കല്‍ കോളജ് ഉടന്‍ വരുന്നൂ

റാഞ്ചി: കത്തോലിക്കാ സഭയുടെ ഡ്രീം പ്രോഡക്ടായ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് സഭയുമായി ബന്ധപ്പെട്ട വൃന്തങ്ങള്‍ അറിയിച്ചു. 350 കിടക്കകളുള്ള ഹോസ്പിറ്റലും മെഡിക്കല്‍ കോളജും റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാന്‍ഡാറിലാണ് ആരംഭിക്കുന്നത്. റിസേര്‍ച്ച്‌സെന്റര്‍ കൂടിയാണിത്.

സംസ്ഥാനത്ത് ഇതുപോലെ മൂന്ന് മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും സ്വകാര്യമേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളജാണ് ഇത്. റാഞ്ചിയിലെ ദരിദ്ര ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെ 2008 ല്‍ കര്‍ദിനാള്‍ ടോപ്പോയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചത്.

You must be logged in to post a comment Login