സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് പ്രചോദനം

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് പ്രചോദനം

ഭോപ്പാല്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വലിയ പ്രചോദനവും ആശ്വാസവുമാണെന്ന് സഭാ നേതാക്കന്മാര്‍. നവംബര്‍ നാലിന് നടക്കുന്ന ഈ ചടങ്ങിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് കേരളസഭയും ഭാരതസഭയും.

20 വര്‍ഷം മുമ്പാണ് സിസ്റ്റര്‍ റാണി മരിയ വധിക്കപ്പെട്ടത്. ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സമുന്ദര്‍സിംഗ് സിസ്റ്ററെ വണ്ടിയില്‍ നിന്ന് വലിച്ചിറക്കി കുത്തിക്കൊന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രീകരിച്ചായിരുന്നു സിസ്റ്റര്‍ റാണി മരിയയുടെ പ്രവര്‍ത്തനങ്ങള്‍. കൊല്ലപ്പെടുമ്പോള്‍ റാണി മരിയായ്ക്ക് 41 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ്‌സഭാംഗമായിരുന്നു.

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ടപദവി എല്ലാ ക്രൈസ്തവരുടെയും വിശ്വാസത്തെ ശക്തിപെടുത്തുമെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. അത് കത്തോലിക്കരുടെ മാത്രം വിജയമല്ല. വിശ്വാസത്തിന് വേണ്ടി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരെയും ഇത് സന്തോഷിപ്പിക്കുന്നു. റാണിമരിയുടെ ജീവത്യാഗം മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശാനും ഉപകരിക്കുന്നു. കത്തോലിക്കാ നേതാവായ സില്‍വെസ്റ്റര്‍ ഗാന്‍ഗ്ലെ പറയുന്നു.

73 മില്യന്‍ ജനസംഖ്യയുടെ മധ്യപ്രദേശില്‍ 0.3 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. ഈ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്ക് നേരെ മധ്യപ്രദേശില്‍ നടന്നിട്ടുള്ള ആക്രമണങ്ങളുടെ എണ്ണം നൂറിനടുത്ത് വരും.

You must be logged in to post a comment Login