കൊളംബിയായില്‍ പാപ്പയ്ക്ക് മുമ്പാകെ പാടാന്‍ ‘റാപ്പിംങ് ‘ കന്യാസ്ത്രീയും

കൊളംബിയായില്‍ പാപ്പയ്ക്ക് മുമ്പാകെ പാടാന്‍ ‘റാപ്പിംങ് ‘ കന്യാസ്ത്രീയും

കൊളംബിയ: സിസ്റ്റര്‍ മരിയ വാലെന്‍ഷ്യായ്ക്ക് മറ്റൊന്നും ആഗ്രഹമില്ല. തന്റെ ശബ്ദത്തിലൂടെ അനേകര്‍ ക്രിസ്തുവുമായി സ്‌നേഹത്തിലാകണം. പാട്ടാണോ സന്യസ്ത ജീവിതമാണോ വലുത് എന്നാണ് ചോദിക്കുന്നതെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സിസ്റ്റര്‍ മറുപടി പറയും, നല്ലൊരു കന്യാസ്ത്രീയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  സംഗീതത്തിന് രണ്ടാം സ്ഥാനം മാത്രം. റാപ്പ് സംഗീത ലോ കത്തിലെ അറിയപ്പെടുന്ന ശബ്ദമാണ് സിസ്റ്റര്‍ മരിയ. ഫ്രാന്‍സിസ് മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുന്ന വേളയില്‍ പാപ്പയ്ക്ക് മുമ്പാകെ പാടാന്‍ സിസ്റ്റര്‍ മരിയയുമുണ്ട്. തനിക്ക് ലഭിച്ച അസുലഭ ഭാഗ്യമോര്‍ത്ത് ദൈവത്തിന് നന്ദിപറയുകയാണ് സിസ്റ്റര്‍ മരിയ.

You must be logged in to post a comment Login