ആര്‍ച്ച് ബിഷപ് അഗസ്റ്റ്യന് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി

ആര്‍ച്ച് ബിഷപ് അഗസ്റ്റ്യന് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി

പോണ്ടിച്ചേരി: പോണ്ടിച്ചേരി ഗുണ്ടാലോര്‍ മുന്‍ അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ് സവാരിനാഥന്‍ മൈക്കല്‍ അഗസ്റ്റിയന് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. നവംബര്‍ നാലിന് പോണ്ടിച്ചേരി ബീ വെല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 85 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1992 ലാണ് പോണ്ടിചേരി അതിരൂപതയുടെ നേതൃത്വം ഏറ്റെടുത്തത്. 2004 വരെ തല്‍സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു.

ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലാണ് ഭൗതികദേഹം സംസ്‌കരിച്ചത്.

You must be logged in to post a comment Login