ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ആമ്മേന്‍ പറയണോ?

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ആമ്മേന്‍ പറയണോ?

ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രഭാഗം ദിവ്യകാരുണ്യവും വിശുദ്ധ കുര്‍ബാനയുമാണ്. അതുകൊണ്ടുതന്നെ അതിനെ ഗൗരവത്തോടെയാണ് നാം സ്വീകരിക്കേണ്ടതും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അജ്ഞത കൊണ്ടോ അലസത കൊണ്ടോ ഭൂരിപക്ഷം കത്തോലിക്കരും ദിവ്യകാരുണ്യം സ്വീകരിക്കുന്നത് വേണ്ടത്ര ഒരുക്കമില്ലാതെയും തെറ്റായ രീതിയിലുമാണ്.

തെറ്റായ രീതിയിലുള്ള  അവ ഇപ്രകാരമാണ്.

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ശിരസ് കുമ്പിടാറില്ല

ആദരവില്ലാതെയാണ് മിക്ക കത്തോലിക്കരും ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മിലേക്ക് ക്രിസ്തുവാണ് ദിവ്യകാരുണ്യത്തിലൂടെ കടന്നുവരുന്നത്. അപ്പോള്‍ ക്രിസ്തുവിനെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നമ്മുടെ കടമയാണ്. ആദരവിന്റെ ബാഹ്യപ്രകടനമാണ് തല കുമ്പിടല്‍. അര്‍ഹിക്കുന്ന ആദരവ് കൊടുക്കുന്നതിന്റെ ഭാഗമാണത്. ജനറല്‍ ഇന്‍സ്ട്രക്ഷന്‍ ഓഫ് ദ റോമന്‍ മിസൈലില്‍ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ പലരും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ആദരപൂര്‍വ്വം തലകുനിക്കാറില്ല.

ആമേന്‍ പറയാറില്ല

ക്രിസ്തുവിന്റെ ശരീരം എന്ന് പറഞ്ഞാണ് ദിവ്യകാരുണ്യം നല്കുന്നത്. അപ്പോള്‍ അതിന് മറുപടിയായി സ്വീകരിക്കുന്ന ആള്‍ ആമ്മേന്‍ പറയേണ്ടതുണ്ട്. ഇങ്ങനെ പറയേണ്ടതിന്റെ കാരണം ക്രിസ്തുവിനെ തന്നെയാണ് നാം സ്വീകരിക്കുന്നതെന്ന വിശ്വാസം ഏറ്റുപറയുന്നു എന്നാണ്.

 പ്രസാദവരാവസ്ഥയില്‍ അല്ലാതെയുള്ള കുര്‍ബാന സ്വീകരണം
ആത്മാവിന്റെ സ്ഥിതി നാം പരിശോധിക്കേണ്ടതുണ്ട്. അതായത് പ്രസാദവരാവസ്ഥയിലുള്ളവര്‍ക്ക്  മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അവകാശമുള്ളൂ. പക്ഷേ ആത്മാവിന്റെ സ്ഥിതി നോക്കാതെയാണ് പലരും ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. മാരകപാപങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമല്ല ഹൃദയത്തില്‍ ക്രിസ്തുവിനോട് സ്‌നേഹവും ആദരവും ഇല്ലാത്തവര്‍ക്കും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് നാം അറിയണം.

You must be logged in to post a comment Login