ചികിത്സയിലായിരുന്ന സെമിനാരി റെക്ടര്‍ നിര്യാതനായി, സംസ്‌കാരം ഇന്ന്

ചികിത്സയിലായിരുന്ന സെമിനാരി റെക്ടര്‍ നിര്യാതനായി, സംസ്‌കാരം ഇന്ന്

ഷില്ലോങ്: അറുപത്തിമൂന്നാം ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‌ക്കെ. റോഡപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന സെമിനാരി റെക്ടര്‍ നിര്യാതനായി. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന ഫാ. ജെയിംസ് പൂന്തുരുത്തിലാണ് ഇന്നലെ മരണമടഞ്ഞത്. രാത്രി 7.55 ന് ആണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. സലേഷ്യന്‍ വൈദികനായിരുന്നു. ജനുവരി 27 നായിരുന്നു ജന്മദിനം. ജനുവരി 14 നാണ് അപകടമുണ്ടായത്. സലേഷ്യന്‍ ഭവനില്‍ സംസ്‌കാരം നടക്കും.

You must be logged in to post a comment Login