വൈദികന്റെ കൊലപാതകം; കപ്യാര്‍ അറസ്റ്റില്‍

വൈദികന്റെ കൊലപാതകം; കപ്യാര്‍ അറസ്റ്റില്‍

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിയെ അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ വനത്തിനുള്ളില്‍ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇന്നലെയാണ് കുരിശുമുടിയിലെ ആറാംസ്ഥലത്ത് വച്ച് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ജോണി ഫാ. സേവ്യറിനെ കുത്തിക്കൊലപ്പെടുത്തിയത്.

You must be logged in to post a comment Login