ലൂസിഫര്‍ പ്രതിമ ;ക്രൈസ്തവരുടെ പ്രതിഷേധറാലി, വൈദികന്‍ ഭൂതോച്ചാടന പ്രാര്‍ത്ഥനയും നടത്തി

ലൂസിഫര്‍ പ്രതിമ ;ക്രൈസ്തവരുടെ പ്രതിഷേധറാലി, വൈദികന്‍ ഭൂതോച്ചാടന പ്രാര്‍ത്ഥനയും നടത്തി

ഏഥന്‍സ്: നൂറു കണക്കിന് ക്രൈസ്തവര്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് പുരോഹിതന്‍ നടത്തിയ പ്രതിഷേധ റാലി ശ്രദ്ധേയമായി. വിവാദമായ ലൂസിഫര്‍ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.

കഴിഞ്ഞ മാസമാണ് ചുവന്ന ലൂസിഫര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗ്നനായ ചിറകുകളോടു കൂടിയ പുരുഷ പ്രതിമ ട്രോക്കാഡെറോയിലെ പാലായിയോ ഫാലിറോ മാരിനയില്‍ സ്ഥാപിച്ചത്. കോസ്റ്റിസ് ജോര്‍ജിയൗ എന്ന കലാകാരനാണ് പ്രതിമ നിര്‍മ്മിച്ചത്. ഗ്രീക്ക് പതാകയും ഐക്കണുകളും കൈയിലേന്തി ഗാനമാലപിച്ചാണ് ക്രൈസ്തവര്‍ റാലി നടത്തിയത്.

വൈദികന്‍ ഹാനാന്‍വെള്ളം പ്രതിമയില്‍ തളിച്ച് ഭൂതോച്ചാടനപ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. സാത്താനെ ആദരിക്കുന്നത് ദൈവനിന്ദയാണെന്നും ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമാണെന്നും വൈദികന്‍ അഭിപ്രായപ്പെട്ടു.

 

You must be logged in to post a comment Login