അന്തോനീസിന്‍റെ തിരുശേഷിപ്പിന് തലയോലപ്പറന്പില്‍ സ്വീകരണം

അന്തോനീസിന്‍റെ തിരുശേഷിപ്പിന് തലയോലപ്പറന്പില്‍ സ്വീകരണം

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പാ​​ദു​​വ​​യി​​ൽ നി​​ന്നു എ​​ത്തു​​ന്ന വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പി​​നു തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ ഇ​​ന്നു സ്വീ​​ക​​ര​​ണം ന​​ൽ​​കും. രാ​​ത്രി ഏ​​ഴി​​നു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ജം​​ഗ്ഷ​​നി​​ൽ നി​​ന്നും വി​​ശ്വാ​​സ​​സ​​മൂ​​ഹം തി​​രു​​ശേ​​ഷി​​പ്പ് സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ള്ളി​​യി​​ൽ എ​​ത്തി​​ക്കും.
തു​​ട​​ർ​​ന്നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, രാ​​ത്രി മു​​ഴു​​വ​​ൻ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന, രാ​​ത്രി മു​​ത​​ൽ നേ​​ർ​​ച്ച സ​​ദ്യ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

നാ​​ളെ രാ​​വി​​ലെ 11നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന തു​​ട​​ർ​​ന്ന് തി​​രു​​ശേ​​ഷി​​പ്പ് ചും​​ബ​​നം ഉ​​ച്ച​​യ്ക്കു നേ​​ർ​​ച്ച സ​​ദ്യ.​​ലോ​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തു​​ന്ന തി​​രു​​ശേ​​ഷി​​പ്പ് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന വ​​ഴി​​യാ​​ണു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ള്ളി​​യി​​ൽ എ​​ത്തു​​ന്ന​​ത്.

You must be logged in to post a comment Login