ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസവുമായി മെത്രാന്മാര്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസവുമായി മെത്രാന്മാര്‍

മൂലമറ്റം: പ്രളയദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി ജീവിക്കുന്നവരെ കാണാന്‍ ദുരിതാശ്വാസക്യാമ്പുകളില്‍ മെത്രാന്മാരെത്തി. പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനുമാണ് അറക്കുളം പഞ്ചായത്തിലെ ഇലപ്പള്ളി ഗവ. എല്‍പിസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയത്.

ഇടാട് ദുരിതാശ്വാസക്യാമ്പിലും ആശ്രമം ലൂര്‍ദ് മൗണ്ട് പ്രദേശങ്ങളും മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്കാന്‍ സഭ ഒപ്പമുണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login