വിശ്വാസികള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടരണം: ബിഷപ് മാര്‍ ജോസ് പൊരുന്നേടം

വിശ്വാസികള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടരണം: ബിഷപ് മാര്‍ ജോസ് പൊരുന്നേടം

കല്‍പ്പറ്റ: വിശ്വാസികള്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടരണമെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് വേണ്ടത്.

നാടിനെയും ജനതയെയും പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഓരോ ക്രൈസ്തവനും പങ്കുചേരുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുതയാണെങ്കില്‍ പോലും സംഭാവന നല്കുകയും വേണം. പള്ളികളും സ്‌കൂളുകളും സ്ഥാപനങ്ങളും ദുരിതാശ്വാസക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. മാനന്തവാടി രൂപത ഇതുവരെ ദുരന്തമേഖലയില്‍ 3.5 കോടി രൂപ സഹായം നല്കിയി്ട്ടുണ്ട്. ആയിരം ക്വിന്റല്‍ അരിയും 200 ക്വിന്റല്‍ പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു.

You must be logged in to post a comment Login