ദൈവത്തെ കരുവാക്കരുത്, താക്കീതുമായി മാര്‍പാപ്പ

ദൈവത്തെ കരുവാക്കരുത്, താക്കീതുമായി മാര്‍പാപ്പ

വത്തിക്കാന്‍: ദൈവവും അവിടുത്തെ മഹത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി ദൈവത്തെ കരുവാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇങ്ങനെ ദൈവത്തെ കരുവാക്കാനുള്ള എല്ലാതരം ശ്രമങ്ങളെയും വെളിച്ചത്തുകൊണ്ടുവരിക എന്നത് മതനേതാക്കളുടെ കടമയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

മതത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ സമാപന ദിവസത്തില്‍ രാഷ്ട്രീയമതനേതാക്കളോട് സംസാരിക്കുകയായിരുന്നു പാപ്പ.ദൈവം നന്മയും സ്‌നേഹവും കാരുണ്യവുമാണ്. അവിടുന്നില്‍ പകയും വിദ്വേഷവും പ്രതികാരവും ഇല്ല. മതത്തിന്റെ പേരില്‍ വ്യാപകമാക്കപ്പെടുന്നതും നടത്തപ്പെടുന്നതുമായ ആക്രമണങ്ങള്‍ മതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്‌ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login