വൈദികര്‍ ക്ഷേത്ര ഓഫീസ് സന്ദര്‍ശിച്ചു

വൈദികര്‍ ക്ഷേത്ര ഓഫീസ് സന്ദര്‍ശിച്ചു

ഏ​ങ്ങ​ണ്ടി​യൂ​ർ: മതസൗഹാര്‍ദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി ആ​യി​രം​ക​ണ്ണി ക്ഷേ​ത്രം ഓ​ഫീ​സി​ൽ തീ​ര​പ്ര​ദേ​ശ​ത്തെ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​ർ ഉ​ത്സ​വ​ത്ത​ലേ​ന്നു ത​ന്നെ​യെ​ത്തി. ക​ഴി​ഞ്ഞ നാ​ലുവ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സ്നേ​ഹ​സ​ന്ദ​ർ​ശ​നം ചി​ര​കാ​ലം തു​ട​ര​ട്ടെ​യെ​ന്ന് ഇ​ത​ര​മ​ത​സ്ഥ​രു​ടെ ദേ​വാ​ല​യ​സ​ന്ദ​ർ​ശ​നം തൃ​ശൂ​രി​ൽ തു​ട​ങ്ങി​വ​ച്ച ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് ആ​ശം​സി​ച്ചു.

ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വ​ട​ക്കൂ​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വൈ​ദി​ക​സം​ഘ​ത്തി​ൽ ഫാ. ​പ്രി​ൻ​സ് പൂ​വ​ത്തി​ങ്ക​ൽ (വ​ല​പ്പാ​ട്), ഫാ. ​ജോ​യ് പു​ത്തൂ​ർ (ഏ​ങ്ങ​ണ്ടി​യൂ​ർ), ഫാ. ​ജി​ക്സ​ണ്‍ താ​ഴ​ത്ത് (വാ​ടാ​ന​പ്പ​ള്ളി), ഫാ. ​സ​ണ്‍​ജ​യ് തൈ​ക്കാ​ട്ടി​ൽ (എം​ഐ മി​ഷ​ൻ ആ​ശു​പ​ത്രി), എം.ഐ. ആ​ശു​പ​ത്രി സോ​ഷ്യ​ൽ വി​ങ്ങി​ലെ പി.​ജെ. മാ​ർ​ട്ടി​ൻ, പി.​എ​സ്.​ ഷി​ബു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

You must be logged in to post a comment Login