സന്യാസത്തിന് സ്ത്രീകള്‍ കുറയുന്നതില്‍ സിനഡിന് ആശങ്ക

സന്യാസത്തിന് സ്ത്രീകള്‍ കുറയുന്നതില്‍ സിനഡിന് ആശങ്ക

കൊച്ചി: സ്ത്രീകളുടെ സന്യസ്ത വിളിയിലുണ്ടാകുന്ന കുറവുകളെക്കുറിച്ച് സീറോ മലബാര്‍ സഭാ സിനഡ് ആശങ്ക പങ്കുവച്ചു. ഇത് സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാമെന്നും സിനഡ് നിരീക്ഷിച്ചു.കാക്കനാട് മൗണ്ട് സെന്റ്‌തോമസിലാണ് സിനഡ് നടക്കുന്നത്.

സന്യാസത്തിലേക്കുള്ള ദൈവവിളികള്‍ കുറയുന്നത് ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്നും കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്തണമെന്നും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്തണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു.

You must be logged in to post a comment Login