കുരിശോടു കൂടി 40 ഇറാക്കി ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

കുരിശോടു കൂടി 40 ഇറാക്കി ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഖാരഘോഷ്: കൂട്ടക്കുരുതി നടത്തിയ നിലയില്‍ 40 ഇറാക്കി ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇറാക്കി സെക്യൂരിറ്റി ഫോഴ്‌സ് കണ്ടെത്തി. 40 പേരുടെ കൈകളിലും ചെറിയ കുരിശുരൂപങ്ങളുണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇവരെ കൊലപെടുത്തി കൂട്ടമറവ് ചെയ്തതാണെന്നാണ്് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അഭിപ്രായം.

ഇറാക്കിലെ ഹലൈലാ റീജിയനിലാണ് ഇവരുടെ ശവകുടീരം കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഐ എസ് അധിനിവേശത്തെ തുടര്‍ന്ന് 125,000 ക്രൈസ്തവര്‍ ഇറാക്കിലെ നിനവെയില്‍ നിന്ന് നിഷ്‌ക്കാസിതരായിട്ടുണ്ട്.

You must be logged in to post a comment Login