നിരീശ്വരവാദികള്‍ക്ക് പരാതി, പക്ഷേ സ്മാരകത്തില്‍ നിന്ന് കുരിശു നീക്കാന്‍ അധികാരികള്‍ തയ്യാറല്ല

നിരീശ്വരവാദികള്‍ക്ക് പരാതി,  പക്ഷേ സ്മാരകത്തില്‍ നിന്ന് കുരിശു നീക്കാന്‍ അധികാരികള്‍ തയ്യാറല്ല

ഫ്‌ളോറിഡ: വെറോ ബീച്ചിലെ സ്മാരകത്തില്‍ നിന്ന് കുരിശു നീക്കം ചെയ്യണമെന്ന നിരീശ്വരവാദികളുടെ പരാതി അധികാരികള്‍ നിരസിച്ചു. അമ്പതു വര്‍ഷം മുമ്പ് പണി കഴിപ്പിച്ച സ്മാരകത്തിലെ കുരിശു നീക്കം ചെയ്യണമെന്നായിരുന്നു നിരീശ്വരവാദികളുടെ പരാതി. ലെസ്റ്റ് വീ ഫൊര്‍ഗറ്റ് സ്മാരകത്തിലെ 19 ഇഞ്ച് വലുപ്പമുള്ള കുരിശിനെതിരെയായിരുന്നു പരാതി.

അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇക്കാര്യമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയ്ക്ക് വേണ്ടി പോരാടി മരിച്ച വീരന്മാരുടെ സ്മാരകമാണിത് മനുഷ്യവംശത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് ഇത് നിലകൊള്ളുന്നതെന്നാണ് കുരിശു നീക്കം ചെയ്യണമെന്ന പരാതി തള്ളിക്കൊണ്ടുള്ള അധികാരികളുടെ നിലപാട്.

You must be logged in to post a comment Login