കോടതിയുടെ അനുവാദമില്ലാതെയും ഇപ്പോള്‍ യുകെയില്‍ ജീവന്‍രക്ഷ ഉപാധികള്‍ നീക്കം ചെയ്യാം

കോടതിയുടെ അനുവാദമില്ലാതെയും ഇപ്പോള്‍ യുകെയില്‍ ജീവന്‍രക്ഷ ഉപാധികള്‍ നീക്കം ചെയ്യാം

ലണ്ടന്‍: കുടുംബാംഗങ്ങള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ മരണാസന്നരായി കിടക്കുന്ന രോഗികളുടെ ജീവന്‍ നിലനിര്‍ത്താനായി ഉപയോഗിച്ചുപോരുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഇനി കോടതിയുടെ അനുവാദം ആവശ്യമില്ല. വീടുകളില്‍ വച്ചുപോലും ഇനിമുതല്‍ ഇത്തരത്തില്‍ രോഗികളുടെ ജീവന്‍ എടുക്കാം. യുകെയിലെ സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രെയ്ന്‍ ഇന്‍ച്യൂറി സംഭവിച്ച് ബോധരഹിതനായി മാറിയ മിസ്റ്റര്‍ വൈയുടെ കേസുമായി ബന്ധപ്പെട്ടാണ് കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരികെ വരാന്‍ സാധ്യതയില്ലാതിരുന്ന മിസ്റ്റര്‍ വൈ് കൃത്രിമോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേസ് കോടതിയുടെ മുമ്പില്‍ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ഇദ്ദേഹം മരണമടഞ്ഞു.

എങ്കിലും കോടതി കേസുമായി മുന്നോട്ടുപോയി. അതിന് ശേഷമാണ് ഇത്തരക്കാര്‍ക്കുള്ള കൃത്രിമോപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ അനുവാദം ആവശ്യമില്ലെന്ന വിധി പാസാക്കിയത്.

You must be logged in to post a comment Login