ബെനഡിക്ട് പതിനാറാമന്റെ കത്തിന്റെ ഒരുഭാഗം മറച്ചുവച്ചു പ്രസിദ്ധീകരിച്ചു,വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്റെ മേധാവി രാജിവച്ചു

ബെനഡിക്ട് പതിനാറാമന്റെ കത്തിന്റെ ഒരുഭാഗം മറച്ചുവച്ചു പ്രസിദ്ധീകരിച്ചു,വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്റെ മേധാവി രാജിവച്ചു

വത്തിക്കാന്‍: വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്റെ പ്രിഫെക്ട് മോണ്‍. ഡാരിയോ വിഗനോ രാജിവച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്രപരമായ പുസ്തകത്തിന് വേണ്ടി ബെനഡിക്ട് പതിനാറാമന്‍ എഴുതിയ ലേഖനത്തിന്റെ ഒരു സുപ്രധാനഭാഗം ഒഴിവാക്കിയും ഭേദഗതിവരുത്തിയും പ്രസിദ്ധീകരിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഇദ്ദേഹത്തെ രാജിയിലേക്ക നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ.യ്യുന്നു. രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മോണ്‍. വിഗനോയുടെ രാജി മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തു.

You must be logged in to post a comment Login