രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ഴ​​​ല്ല മാ​​​ർ​​​പാ​​​പ്പ സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് മെത്രാന്മാരുടെ അധികാരം ഇല്ലാതാകുന്നത്”

രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ഴ​​​ല്ല  മാ​​​ർ​​​പാ​​​പ്പ സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് മെത്രാന്മാരുടെ അധികാരം ഇല്ലാതാകുന്നത്”

കൊ​​​ല്ലം: രൂ​​​പ​​​താ മെ​​​ത്രാ​​​ന്‍​മാ​​​രു​​​ടെ അ​​​ധി​​​കാ​​​രം ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​ത് രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ഴ​​​ല്ല രാ​​​ജി മാ​​​ർ​​​പാ​​​പ്പ സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കൊ​​​ല്ലം രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ഷാ​​​ജി ജെ​​​ർ​​​മ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ടു മാ​​​ത്രം മെ​​​ത്രാ​​​ന്മാ​​​രു​​​ടെ അ​​​ധി​​​കാ​​​രം ഇ​​​ല്ലാ​​​താ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഫെ​​​ബ്രു​​​വ​​​രി 12 നു ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​പ്പ​​​സ്തോ​​​ലി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. രൂ​​​പ​​​താ മെ​​​ത്രാ​​​ന്മാ​​​ർ 75 വ​​​യ​​​സ് തി​​​ക​​​യു​​​മ്പോ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും രാ​​​ജി സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ രാ​​ജി​​ക്കു പ്രാ​​​ബ​​​ല്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തു​​​മ​​​ല്ല.

കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ. ​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ പ​​​ദ​​​വി​​​യി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് 75 വ​​​യ​​​സു പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​മ്പ്, 2016 ഫെ​​​ബ്രു​​​വ​​​രി 16ന്, ​​​മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​മ പ്ര​​​കാ​​​രം മൂ​​​ന്നു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി​​​ട്ടും അ​​​തു സ്വീ​​​ക​​​രി​​​ച്ച​​​താ​​​യു​​​ള്ള അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ രാ​​​ജി​​​ക്കു പ്രാ​​​ബ​​​ല്യ​​​മി​​​ല്ലാ​​​ത്ത​​​തും അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ തു​​​ട​​​രു​​​ന്ന​​​തു​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​ണ്. കാ​​​നോ​​​ൻ നി​​​യ​​​മ​​​പ്ര​​​കാ​​​രം രാ​​​ജി സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പു ല​​​ഭി​​​ക്കു​​​മ്പോ​​​ൾ മാ​​​ത്ര​​​മേ രാ​​​ജി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക​​​യും മെ​​​ത്രാ​​​ൻ സ്ഥാ​​​ന​​​ത്തു നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ള്ളു.

You must be logged in to post a comment Login