ദൈവകരങ്ങളില്‍ താങ്ങി രണ്ടുവയസുകാരനെ കിണറിന്റെ ആഴങ്ങളില്‍ നിന്ന് രക്ഷിച്ച ഒരമ്മ

ദൈവകരങ്ങളില്‍ താങ്ങി രണ്ടുവയസുകാരനെ കിണറിന്റെ ആഴങ്ങളില്‍ നിന്ന് രക്ഷിച്ച ഒരമ്മ

മകന്റെ ജീവന്‍ കിണറിന്റെ ആഴങ്ങളില്‍ ജീവനു വേണ്ടിപിടയുന്നത് കണ്ടപ്പോള്‍ ആ അമ്മ തന്റെ ജീവനെക്കുറിച്ചോര്‍മ്മിച്ചില്ല..തനിക്ക് നീന്തലറിയില്ല എന്നും ഓര്‍മ്മിച്ചില്ല. അടുത്ത നിമിഷം അമ്മ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. മുങ്ങിത്താണ മകനെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ദൈവത്തിന്റെ കരങ്ങളുടെ സ്പര്‍ശം അമ്മയും മകനും ഒരുപോലെ തിരിച്ചറിയുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് പൊന്‍കുന്നം ചിറക്കടവ് പൈനുങ്കല്‍പടി അറയ്ക്കത്താഴത്ത് ജിനുവിന്റെയും ലിസയുടെയും ഇരട്ടക്കുട്ടികളിലൊരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. കിണറിന്റെ വലയിലെ വിടവിലൂടെയാണ് ലിമോണ്‍ കിണറ്റിലേക്ക് ഊര്‍ന്നുപോയത്.

കരച്ചില്‍ കേട്ട് ഓടിയെത്തിയ ലിസ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. പിന്നീട് പരിസരവാസികള്‍ ഓടിക്കൂടിയാണ് അമ്മയെയും മകനെയും കിണറ്റില്‍ നിന്ന് രക്ഷിച്ചെടുത്തത്.

ദൈവമാണ് തനിക്ക് പ്രവര്‍ത്തിക്കാനുള്ള ശക്തി നല്കിയതെന്ന് ലിസ പറയുന്നു. ആ ധൈര്യം ദൈവം തനിക്ക് നല്കിയില്ലായിരുന്നുവെങ്കില്‍.. ലിസയ്ക്ക് അതോര്‍ക്കാനേ കഴിയുന്നില്ല. വിപരീതസാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് ദൈവം തരുമെന്നത് എത്രയോ സത്യം.

You must be logged in to post a comment Login