റിട്ടയേര്‍ഡ് പോലീസുകാരന്‍ പെര്‍മനന്റ് ഡീക്കനായപ്പോള്‍

റിട്ടയേര്‍ഡ് പോലീസുകാരന്‍ പെര്‍മനന്റ് ഡീക്കനായപ്പോള്‍

സ്പെയ്ന്‍ : ഇത് ആല്‍ബെര്‍ട്ടോ ജോസ് ഗോണ്‍സാല്‍വസ്. വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവും. അമ്പതാം വയസില്‍ റിട്ടയര്‍ ചെയ്ത പോലീസ് ഓഫീസര്‍. അടുത്ത കാലത്ത് അദ്ദേഹം പുതിയ ഒരു ഉത്തരവാദിത്തത്തിലേക്ക് പ്രവേശിച്ചു. സ്‌പെയ്‌നിലെ ജിജോന്‍ രൂപതയിലെ പെര്‍മനന്റ് ഡീക്കനായി.

ചെറുപ്പം മുതല്‍ക്കേ താന്‍ വിശ്വാസിയായിരുന്നുവെന്ന് ആല്‍ബെര്‍ട്ടോ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ അര്‍ത്ഥവും പ്രപഞ്ചവും ദൈവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തന്നെ അത്യധികം സ്വാധീനിച്ചിരുന്നതായി അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് കാലാവധിയെത്തും മുമ്പേ ജോലിയില്‍ നിന്ന് വിരമിക്കാന്‍ കാരണമായത്.

2011 ഓഗസ്റ്റിലായിരുന്നു വിരമിക്കല്‍. അതേ വര്‍ഷം സെപ്തംബറില്‍ സ്‌പെയ്‌നിലെ സാന്‍ മെല്‍ചോര്‍ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ ചേര്‍ന്നു. മൂന്നുവര്‍ഷത്തെ പഠനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് അഭിഷിക്തനായി. പ്രസംഗം, മാമ്മോദീസാ,രോഗീലേപനം, വിവാഹം, ശവസംസ്‌കാരം എന്നിവയില്‍ കാര്‍മ്മികത്വം തുടങ്ങിയ ശുശ്രൂഷകള്‍ ഇദ്ദേഹത്തിന് നിര്‍വഹിക്കാന്‍ കഴിയും.

ഹോളി ഓര്‍ഡേഴ്‌സിലെ ഒരു പദവിയാണ് ഡീക്കനേറ്റ്. മിനിമം പ്രായപരിധി 35 ആണ്. എന്നാല്‍ പ്രാദേശിക മെത്രാന്റെ അനുവാദമുണ്ടെങ്കില്‍ അത് 60 വരെയാകാം.

You must be logged in to post a comment Login