വാനന്പാടി അവാര്‍ഡ് റ​​​വ.​​​ഡോ.​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ചു

വാനന്പാടി അവാര്‍ഡ് റ​​​വ.​​​ഡോ.​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ചു

പാ​​​ലാ: സി​​​സ്റ്റ​​​ർ മേ​​​രി ബ​​​നീ​​​ഞ്ഞ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വാ​​​ന​​​ന്പാ​​​ടി അ​​​വാ​​​ർ​​​ഡ് പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റും നി​​​ര​​​വ​​​ധി ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ റ​​​വ.​​​ഡോ.​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ചു. പാ​​​ലാ​​​യി​​​ലെ സി​​എം​​സി ​പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​വാ​​​ർ​​​ഡ് ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചി​​​ല്‍പ​​​രം ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ​​​യും അ​​ഞ്ഞൂ​​റി​​ല്‍പ്പ​​​രം ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ര​​​ച​​​യി​​​താ​​​വാ​​​യ റ​​​വ. ഡോ. ​​​മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​ന്‍റെ സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പൈ​​​തൃ​​​ക​​​ത്തി​​​ലും ച​​​രി​​​ത്ര​​​ത്തി​​​ലും അ​​​ഭി​​​മാ​​​നം കൊ​​​ള്ളു​​​ന്ന അ​​​ദ്ദേ​​​ഹം ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ലും ബൈ​​​ബി​​​ള്‍ പ​​​ണ്ഡി​​​ത​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ലും സ​​​ഭ​​​യ്ക്ക് മു​​​ത​​​ല്‍ കൂ​​​ട്ടാ​​​ണെ​​​ന്നും മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു. റ​​​വ. ഡോ. ​​​മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ല്‍ എ​​​ഡി​​​റ്റ് ചെ​​​യ്തു പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത മാ​​​ര്‍ത്തോ​​​മ്മാ മാ​​​ര്‍ഗം എ​​​ന്ന ഒ​​​റ്റ​​കൃ​​​തി കൊ​​​ണ്ടു​​​ത​​​ന്നെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം ചി​​​ര​​​പ്ര​​​തി​​​ഷ്ഠ നേ​​​ടി​​​യെ​​​ന്നും മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ലെ പ്ര​​​ഫ​​​സ​​റും പൗരസ്ത്യ വിദ്യാപീ ഠം പ്രസിഡന്‍റുമായ റ​​​വ.​​​ഡോ.​​​ആ​​​ൻ​​​ഡ്രൂ​​​സ് ​മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ 1964 ൽ ​​​കൊ​​​ഴു​​​വ​​​നാ​​​ൽ ഇ​​​ട​​​വ​​​ക​​​യി​​​ൽ ജ​​​നി​​​ച്ചു. 1989ൽ ​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. റോ​​​മി​​​ലും ജ​​​റു​​​സ​​​ല​​​മി​​​ലും ബൈ​​​ബി​​​ൾ​​​കേ​​​ന്ദ്രീ​​​കൃ​​​ത പ​​​ഠ​​​നം ന​​​ട​​​ത്തി.
അ​​​വാ​​​ർ​​​ഡ്ദാ​​​ന യോ​​​ഗ​​​ത്തി​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ര്‍മാ​​​നും മ​​​ദ​​​ർ പ്രൊ​​​വി​​​ന്‍ഷ്യ​​​ലു​​​മാ​​​യ സി​​​സ്റ്റ​​​ർ ജ​​​യ്സ് സി​​​എം​​​സി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സി​​​സ്റ്റ​​​ർ ജ്യോ​​​തി മ​​​രി​​​യ സി​​​എം​​​സി ബ​​​നീ​​​ഞ്ഞ ​സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് കു​​​മ്പ​​​ള​​​ക്കു​​​ഴി, പാ​​​ലാ മു​​​നി​​സി​​​പ്പ​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്സ​​​ണ്‍ ഡോ. ​​​സെ​​​ലി​​​ന്‍ റോ​​​യി, പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ർ സി​​​സ്റ്റ​​​ർ നാ​​​ന്‍സി ക്ലെ​​​യ​​​ര്‍ സി​​​എം​​​സി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

പാ​​​ലാ മു​​​നി​​സി​​​പ്പ​​ല്‍ചെ​​​യ​​​ര്‍പേ​​​ഴ്സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​സെ​​​ലി​​​ന്‍ റോ​​​യി​​​യെ​​​യും ഇ​​​തി​​​ന​​​കം 32 അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ക്ക് അ​​​ര്‍ഹ​​​നാ​​​യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റ​​​ത്തെ​​​യും സി​​​സ്റ്റ​​​ർ ജ​​​യ്സ് സി​​​എം​​​സി പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

You must be logged in to post a comment Login