റവ.ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ മാതാവ് നിര്യാതയായി

റവ.ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ മാതാവ് നിര്യാതയായി

മഞ്ഞപ്ര: എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ മാതാവും അയ്യമ്പുഴ കല്ലേലി തോമസിന്റെ ഭാര്യയുമായ റോസി തോമസ് (72) നിര്യാതയായി. സംസ്‌കാരം അയ്യമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ നടത്തി.
മഞ്ഞപ്ര മൂഞ്ഞേലി കുടുംബാംഗമാണു പരേത.

മറ്റു മക്കള്‍: ബാബു തോമസ് (പ്ലാന്റേഷന്‍ കോര്‍പറേഷന്‍), ഷാജി തോമസ് (സതേണ്‍ റെയില്‍വേ), ഷൈമിനി മനോജ് (ഹൈദരാബാദ്). മരുമക്കള്‍: പ്രിയ ബാബു (ഇസ്രയേല്‍), സൗമ്യ ഷാജി, മനോജ് തേലക്കാട്ട് (സെന്‍ട്രല്‍ റെയില്‍വേ).

You must be logged in to post a comment Login