റവ. ഡോ. ജോർജ് മഠത്തിപ്പറന്പിലിന്‍റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ചിക്കാഗോയില്‍

റവ. ഡോ. ജോർജ് മഠത്തിപ്പറന്പിലിന്‍റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ചിക്കാഗോയില്‍

ചിക്കാഗോ: സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും, ചങ്ങനാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പലും ചിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ മുൻ വികാരി ജനറാളും ചിക്കാഗോ എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ ഡോ. ജോർജ് മഠത്തിപ്പറന്പിലിന്‍റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ജൂണ്‍ നാലിനു ഞായറാഴ്ച ചിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ നടത്തും.

മാർത്തോമാശ്ശീഹാ സീറോ മലബാർ കത്തീഡ്രലിൽ ജൂണ്‍ നാലിനു ഞായറാഴ്ച വൈകുന്നേരം 5.30നു കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. തുടര്‍ന്ന്  കത്തീഡ്രൽ ഹാളിൽ പൊതുസമ്മേളനം.

You must be logged in to post a comment Login