റ​​​വ. ഡോ. ​​​പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ് തെ​​​രു​​​വ​​​ത്തും റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു

റ​​​വ. ഡോ. ​​​പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ് തെ​​​രു​​​വ​​​ത്തും റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു

കൊച്ചി: കെസിബിസിയുടെ മതാന്തരസംവാദത്തിനും സഭൈക്യത്തിനുമായുള്ള കമ്മീഷന്‍റെ സെക്രട്ടറിയായി റവ. ഡോ. പ്രസാദ് ജോസഫ് തെരുവത്തും ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും ചുമതലയേറ്റു.

മഞ്ഞുമ്മൽ കർമലീത്താ സഭയുടെ പ്രൊവിൻഷ്യാളായിരുന്ന റവ. ഡോ. തെരുവത്ത് ആലുവ സേക്രട്ട് ഹാർട്ട് ഫിലോസഫി കോളജ് റെക്ടറും സെമിനാരികളിൽ പ്രഫസറുമാണ്. കൊല്ലം രൂപതയിലെ പടപ്പക്കര ഇടവകാംഗമാണ്. വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. മാതിരപ്പിള്ളി പിഒസി പ്രസിദ്ധീകരണമായ താലന്ത് മാസികയുടെ ചീഫ് എഡിറ്റർ, വിവിധ സെമിനാരികളിലെ പ്രഫസർ, അതിരൂപതയിലെ പാസ്റ്ററൽ മിനിസ്റ്ററി കോ ഓർഡിനേറ്റർ എന്നീ നിലകളിൽ സേവനം ചെയ്യുന്നുണ്ട്. എളങ്കുന്നപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്.

You must be logged in to post a comment Login