റവ. ഡോ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ സംസ് കാരം ഇന്ന്

റവ. ഡോ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ സംസ് കാരം  ഇന്ന്

പാലാ:  അന്തരിച്ച വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി മുന്‍ റെക്ടറും തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി മുന്‍ പ്രഫസറുമായ റവ. ഡോ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ സംസ്ക്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 1.30 ന്  മാനത്തൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള വസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷ മാനത്തൂര്‍ പള്ളിയില്‍ സമാപിക്കും. മൃതസംസ്ക്കാര ശുശ്രൂഷയില്‍ ബിഷപ്പുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ സെമിനാരികളിലായി ആയിരത്തിലേറെ വൈദികരുടെ അധ്യാപകന്‍ കൂടിയായിരിന്നു. 1989- 1999 കാലയളവിലാണ് അദ്ദേഹം വടവാതൂര്‍ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തത്.

You must be logged in to post a comment Login