ദൈവത്തെകൂടാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല സോസര്‍ സ്റ്റാര്‍ റിക്കാര്‍ഡോയുടെ വിശ്വാസപ്രഖ്യാപനം വൈറലാകുന്നു

ദൈവത്തെകൂടാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല സോസര്‍ സ്റ്റാര്‍ റിക്കാര്‍ഡോയുടെ വിശ്വാസപ്രഖ്യാപനം വൈറലാകുന്നു

സ്‌പെയ്‌നിലെ ഏറ്റവും പ്രശസ്തനായ സോസര്‍ കളിക്കാരന്‍ റിക്കാര്‍ഡോ ലെസ് സ്‌കോണ്‍ സോഷ്യല്‍ മീഡിയായിലൂടെ തന്റെ ക്രിസ്തീയ വിശ്വാസം പരസ്യപ്പെടുത്തി. തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പിലാണ് 35 കാരനായ ഇദ്ദേഹം ക്രിസ്തീയ വിശ്വാസവും പരസ്യമായി പ്രഖ്യാപിച്ചത്.

താന്‍ സങ്കല്പിച്ചതിലും ആഗ്രഹിച്ചതിലും വലിയ നേട്ടങ്ങള്‍ തനിക്ക് സ്വന്തമാക്കാന്‍ സാധിച്ചെന്നും എല്ലാറ്റിനും ദൈവത്തിന നന്ദിപറയുന്നുവെന്നും തന്റെ അടുത്തയാത്ര ക്രിസ്തുവിന്റെ നാമത്തില്‍ ആരംഭിക്കുകയാണെന്നും ആമ്മേന്‍ പറഞ്ഞുകൊണ്ട് റിക്കാര്‍ഡോ എഴുതുന്നു.

നേരത്തെ ചില അഭിമുഖങ്ങളിലും അദ്ദേഹം തന്റെ ക്രിസ്തീയ വിശ്വാസം പ്രകടമാക്കിയിരുന്നു. വിശ്വാസം കൂടാതെ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ആ വാക്കുകള്‍. എന്റെ അനുദിനജീവിതത്തിലെല്ലാം എനിക്ക് ക്രിസ്തുവിനെ വേണം..അവിടുത്തെ വചനം വേണം.. അവിടുത്തെ കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.. സോസര്‍ കളിക്കാനുള്ള എന്റെ കഴിവ്..അതെനിക്ക് ദൈവം നല്കിയതാണ്. അവിടുന്ന് എനിക്ക് കളിക്കാനുള്ള കഴിവ് തന്നു.ഞാനത് ഓരോ ദിവസവും വികസിപ്പിച്ചെടുത്തു.

പന്ത്രണ്ടാം വയസിലായിരുന്നു റിക്കാര്‍ഡോ മാമ്മോദീസാ സ്വീകരിച്ചത്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം വിശ്വാസത്തിന്റെ വഴിയിലാണ്. മാതാപിതാക്കളാണ് തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെടുത്തിയതെന്നും റിക്കാര്‍ഡോ പറയുന്നു.

You must be logged in to post a comment Login