വാഹനാപകടത്തില്‍ മരിച്ച വൈദികന്‍റെ സംസ്കാരം ഇന്ന്

വാഹനാപകടത്തില്‍ മരിച്ച വൈദികന്‍റെ സംസ്കാരം ഇന്ന്

ഗുവാഹത്തി:  ആ​​​​സാ​​​​മി​​​​ൽ വാ​​​​ഹ​​​​നാപ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മലയാളി വൈദികന്‍. ഫാ.​​​​ജോ​​​​സ​​​​ഫ് പ​​​​ഴേ​​​​ക​​​​ട​​​​വ​​​​ൻ എ​​​​സ്ഡി​​​​ബി യുടെ സംസ്കാരം ഇ​​​​ന്ന് രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഗോ​​​​ഹ​​​​ട്ടി ഡോ​​​​ണ്‍ ബോ​​​​സ്കോ പ്രോ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഹൗ​​​​സി​​​​ൽ നടക്കും. വൈ​​​​ക്കം പ​​​​ഴ​​​​യ ക​​​​ട​​​​വി​​​​ലാ​​​​യ പൂ​​​​പ്പ​​​​ള്ളി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ജോ​​​​സ​​​​ഫ്-​​​അ​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ലു​​​ടെ മ​​​​കനാണ്. എണ്‍പത്തിയേഴ് വയസ് പ്രായമുണ്ടായിരുന്നു.  ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യ​​​​ക്ക് ആ​​​​സാ​​​​മി​​​​ലെ ഡോ​​​​ങ്ക ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​ന അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാണ് മരണം സംഭവിച്ചത്.

50 വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​സാം, മേ​​​​ഘാ​​​​ല​​​​യ, നാ​​​​ഗ​​​​ലാ​​​​ൻ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ക​​​​യും മി​​​​ഷ​​​​ന​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​വ​​​​രി​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഫാ.​​​​ജോ​​​​സ​​​​ഫ് പ​​​​ഴേ​​​​ക​​​​ട​​​​വ​​​​ൻ ആ​​​​സാ​​​​മി​​​​ൽ ഡോ​​​​ണ്‍ ബോ​​​​സ്കോ സ​​​​ഭ​​​​യ്​​​​ക്കാ​​​​യി നി​​​​ര​​​​വ​​​​ധി സ്കൂ​​​​ളു​​​​ക​​​​ൾ, പ​​​​ള​​​​ളി​​​​ക​​​​ൾ ബോ​​​​ർ​​​​ഡിം​​​​ഗു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

You must be logged in to post a comment Login