റോം ആക്രമിക്കാന്‍ ഐഎസ് പ ദ്ധതിയിടുന്നു, രഹസ്യവിവരങ്ങള്‍ പുറത്തായി

റോം ആക്രമിക്കാന്‍ ഐഎസ് പ ദ്ധതിയിടുന്നു, രഹസ്യവിവരങ്ങള്‍ പുറത്തായി

ഇസ്രായേല്‍: ഐഎസ് തീവ്രവാദികള്‍ റോം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി പ്രമുഖ അന്താരാഷ്ട്രമാധ്യമമായ ബ്രേറ്റ് ഹാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദികള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലെ ചാറ്റിംഗിലൂടെയാണ് വിവരം പുറത്തുവന്നത്.

കുരിശിനെ ആരാധിക്കുന്നവരെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിരുന്ന വാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പുറമെയാണ് റോം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത.്

മാഞ്ചസ്റ്ററില്‍ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. യൂറോപ്പില്‍ ഉടനീളം ആക്രമണസാധ്യത നിലനില്ക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് ബിര്‍മ്മിംങ്ഹാം കത്തീഡ്രല്‍ അടച്ചിട്ടതായി ഹൃദയവയല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്ക, ഫ്രാന്‍സ് എന്നിവയും ഐഎസിന്റെ ലക്ഷ്യകേന്ദ്രങ്ങളാണ്.

You must be logged in to post a comment Login