റോമിലേക്ക് യുവജനങ്ങളുടെ തീര്‍ത്ഥാടനം

റോമിലേക്ക് യുവജനങ്ങളുടെ തീര്‍ത്ഥാടനം

റോം: യുവജന സിനഡിന് മുന്നോടിയായി ഇറ്റലിയിലെ 200 കത്തോലിക്കാ രൂപതകളില്‍ നിന്നായി യുവജനങ്ങള്‍ റോമിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. ഓഗസ്റ്റ് മൂന്നുമുതലാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. അമ്പതിനായിരം യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 12 ന് പത്രോസിന്റെ ചത്വരത്തില്‍ യുവജനങ്ങള്‍ സംഗമിക്കും. 100 മെത്രാന്മാരും വൈദികരും പങ്കെടുക്കുന്ന സംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും.പാപ്പായുടെ ആശീര്‍വാദത്തോടെ സമ്മേളനം സമാപിക്കും. ഒക്ടോബറിലാണ് യുവജനസിനഡ് വത്തിക്കാനില്‍ നടക്കുന്നത്.

You must be logged in to post a comment Login