ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ എതിരാളികള്‍ ഒരുമിച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍

ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ എതിരാളികള്‍ ഒരുമിച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍

അസാധാരണമായ ദൃശ്യമായിരുന്നു അത്. മില്യന്‍ കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തിക്കൊണ്ടുമായിരുന്നു അത്. ബെല്‍ജിയം കളിക്കാരനും റോമന്‍ കത്തോലിക്കാ വിശ്വാസിയുമായ റോമെലു ലുക്കാകു തന്റെ എതിരാളിയും ഇവാഞ്ചലിക്കലുമായ പനാമയിലെ ഫിദെലുമായി കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. കളിക്കാര്‍ വ്യക്തിപരമായോ ടീം ഒന്നിച്ചോ പ്രാര്‍ത്ഥിക്കുന്നത് അസാധാരണ സംഭവമൊന്നുമല്ല. പക്ഷേ എതിര്‍ ടീമിലുള്ള രണ്ടുപേര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതാണ് എതിരാളികളെ അത്ഭുതപ്പെടുത്തിയത്.

ഇരുകളിക്കാരും വ്യത്യസ്തവിശ്വാസങ്ങളെയും വ്യത്യസ്തമായ റിസള്‍ട്ടിനെയുമാണ് പ്രതിനിധീകരിക്കുന്നത്. എങ്കിലും തങ്ങള്‍ ചെയ്യുന്നകാര്യത്തില്‍ അവര്‍ സമാധാനം കണ്ടെത്തി. കളിയെ സ്‌നേഹിക്കുക..ദൈവം അതിനും മീതെയാണ്. ഈ ദൃശ്യത്തെക്കുറിച്ച് ഡിജിറ്റല്‍ കണ്‍ടെറ്റ് ക്രിയേറ്ററായ ഓസ്‌ക്കര്‍ ഫ്‌ളെക്‌സ് ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്.

You must be logged in to post a comment Login