മംഗളൂര് റൊസാരിയോ കത്തീഡ്രലില്‍ അത്യപൂര്‍വ്വമായ ജപമാല പ്രദര്‍ശനം

മംഗളൂര് റൊസാരിയോ കത്തീഡ്രലില്‍ അത്യപൂര്‍വ്വമായ ജപമാല പ്രദര്‍ശനം

മംഗളൂര്: റൊസാരിയോ കത്തീഡ്രലില്‍ നടന്ന ജപമാല പ്രദര്‍ശനം അത്യപൂര്‍വ്വമായ അനുഭവമായി. 80 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിനായിരത്തോളം ജപമാലകളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയത്.

നവംബര്‍ ഒമ്പതിന് ആരംഭിച്ച ജപമാല പ്രദര്‍ശനം നാലു ദിവസം നീണ്ടുനിന്നു. ബിഷപ് അലോഷ്യസ് പോള്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു.

ജപമാല മാതാവിന് കത്തീഡ്രല്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ 450 ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടത്. ഇവിടെ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ ദേവാലയംകൂടിയാണ് റൊസോരിയോ കത്തീഡ്രല്‍. 1568 ലാണ് ദേവാലയം ഇവിടെ നിര്‍മ്മിക്കപ്പെട്ടത്.

മദര്‍ തെരേസയും ജോണ്‍ പോള്‍ രണ്ടാമനും ഉപയോഗിച്ച ജപമാലകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

You must be logged in to post a comment Login