ലോകത്തെ മാറ്റിമറിക്കാന്‍ തക്ക ശക്തിയുള്ളതായി ജപമാല എങ്ങനെയാണ് രൂപപ്പെട്ടത്?

ലോകത്തെ  മാറ്റിമറിക്കാന്‍ തക്ക ശക്തിയുള്ളതായി ജപമാല എങ്ങനെയാണ് രൂപപ്പെട്ടത്?

ഭക്താഭ്യാസങ്ങളില്‍ ഏറ്റവും ശക്തിയുള്ളതും ഏറ്റവും ജനപ്രിയവുമാണ് ജപമാല ഭക്തി. ലോകമെങ്ങും ജപമാല പ്രാര്‍ത്ഥനയില്‍ ഉറച്ചുവിശ്വസിക്കുന്നവരുമുണ്ട്. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഈ പ്രാര്‍ത്ഥനാരീതി ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ ശക്തിയുള്ളതാണ്. പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളതാണ് ഇന്ന് നാം പ്രാര്‍ത്ഥിക്കുന്ന വിധത്തിലുള്ള ജപമാല.

നമുക്കെല്ലാം അറിയാം, നന്മ നിറഞ്ഞ മറിയമേ എന്നത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ മാലാഖയുടെ സംബന്ധനയാണെന്ന്. പിന്നീടാണ് ഈ പ്രാര്‍ത്ഥനയുടെ കൂടെ മാതാവിന്റെയും ഈശോയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തത്. 15,16 നൂറ്റാണ്ടുകളിലായി ഇതിന്റെ പൂര്‍ണ്ണരൂപം നിലവില്‍ വന്നു.

അതായത് പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.

നൂറ്റാണ്ടുകളായി ജപമാലയ്ക്ക് മൂന്നു രഹസ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. സന്തോഷം ദു:ഖം, മഹിമ. എന്നാല്‍ 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടിചേര്‍ത്തു. ഇത് ജപമാലയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.

1917 ന് ശേഷം ജപമാലയുടെ ഓരോ ദശകത്തിന് ശേഷവും ഓ എന്റെ ഈശോയെ എന്ന് തുടങ്ങുന്ന ഫാത്തിമാപ്രയര്‍ ചൊല്ലിത്തുടങ്ങിയത്. ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതിന്‍പ്രകാരമായിരുന്നു അത്.

ഇങ്ങനെ പല കാലങ്ങളിലായി ദൈവാത്മാവിനാല്‍ നിവേശിതരായ പല വ്യക്തികളാല്‍ പരിഷ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാര്‍തഥനയാണ് ജപമാല. എല്ലാവരും ഒന്നുപോലെ ഏറ്റവും ശക്തിമത്തായ പ്രാര്‍ത്ഥനയെന്ന് അംഗീകരിക്കുന്നതുമായ പ്രാര്‍ത്ഥനയും ജപമാല തന്നെ.

You must be logged in to post a comment Login