ഇസ്ലാം ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനും യൂറോപ്പ് ക്രിസ്തീയവേരുകളിലേക്ക് മടങ്ങാനുമായി പോളണ്ടിന്റെ അതിര്‍ത്തിയില്‍ ജപമാല പ്രാര്‍ത്ഥന

ഇസ്ലാം ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനും യൂറോപ്പ് ക്രിസ്തീയവേരുകളിലേക്ക് മടങ്ങാനുമായി പോളണ്ടിന്റെ അതിര്‍ത്തിയില്‍ ജപമാല പ്രാര്‍ത്ഥന

പോളണ്ട്: ജപമാലപ്രാര്‍ത്ഥനയുടെ സ്‌നേഹത്തിലും സന്തോഷത്തിലും സമാധാനം കണ്ടെത്തി പതിനായിരങ്ങള്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ പോളണ്ടിലെ ജനത പുതിയൊരു ലോകത്തിന്റെ തുറന്ന വാതില്ക്കലായിരുന്നു. പോളണ്ടിന്റെ രക്ഷ, ക്രിസ്തീയവിശ്വാസത്തിലേക്കുള്ള പോളണ്ടിന്റെ മടങ്ങിവരവ് തുടങ്ങിയവയായിരുന്നു ജപമാല പ്രാര്‍ത്ഥനയുടെ ലക്ഷ്യങ്ങള്‍. രണ്ടായിരം മൈലുകളോളമുള്ള സമുദ്രകര അതിര്‍ത്തിയിലായിരുന്നു ഈ ജപമാല പ്രാര്‍ത്ഥന നടന്നത്.

റോസറി റ്റു ദ ബോര്‍ഡേഴ്‌സ് എന്ന പേരിട്ട ഈ പ്രാര്‍ത്ഥനായഞ്ജം അല്മായരാണ് സംഘടിപ്പിച്ചതെങ്കിലും സഭാധികാരികളുടെ സര്‍വ്വപിന്തുണയുമുണ്ടായിരുന്നു. 22 രൂപതകളില്‍ നിന്നായി 320 പള്ളികളിലെ ആളുകള്‍ പങ്കെടുത്തു. പോളണ്ടിലെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് പിന്തുണ നേര്‍ന്നു.

യൂറോപ്പില്‍ ഭീതി പരത്തുന്ന ഇസ്ലാമിക ഭീകരതയെ തുരത്തുകയും ക്രിസ്തീയവേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരുകയും ചെയ്യുക. ജപമാലപ്രാര്‍ത്ഥനയുടെ പ്രധാന നിയോഗം അതായിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹാലിന കോട്ടാര്‍സ്‌ക്ക എന്ന അറുപത്തിയഞ്ചുകാരി പറയുന്നു.

You must be logged in to post a comment Login