റ​​ബ​​ർ​​ന​​യം ക​​ർ​​ഷ​​ക​​രെ​​യോ റ​​ബ​​ർ കൃ​​ഷി​​യെ​​യോ സം​​ര​​ക്ഷി​​ക്കു​​ക​​യി​​ല്ല :ഇന്‍ഫാം

റ​​ബ​​ർ​​ന​​യം ക​​ർ​​ഷ​​ക​​രെ​​യോ റ​​ബ​​ർ കൃ​​ഷി​​യെ​​യോ സം​​ര​​ക്ഷി​​ക്കു​​ക​​യി​​ല്ല  :ഇന്‍ഫാം

കോ​​ട്ട​​യം: നി​​ര​​ന്ത​​രം വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​ന്ന ച​​ർ​​ച്ചാ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ പ്ര​​ഹ​​സ​​ന​​ങ്ങ​​ളാ​​യെ​​ന്നു ബോ​​ധ്യ​​പ്പെ​​ട്ട​​തു​​കൊ​​ണ്ടാ​​ണ് പ്ര​​മു​​ഖ ക​​ർ​​ഷ​​ക​ സം​​ഘ​​ട​​ന​​ക​​ളും ക​​ർ​​ഷ​​ക നേ​​താ​​ക്ക​​ളും റ​​ബ​​ർ​​ബോ​​ർ​​ഡ് വി​​ളി​​ച്ചു​​ചേ​​ർ​​ത്ത സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്താ​​തി​​രു​​ന്ന​​തെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

ഏ​​ഴു​ വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി തു​​ട​​രു​​ന്ന റ​​ബ​​റി​​ന്‍റെ വി​​ല​​ത്ത​​ക​​ർ​​ച്ച​​യി​​ൽ യാ​​തൊ​​രു ​ന​​ട​​പ​​ടി​​ക​​ളു​​മെ​​ടു​​ക്കാ​​തെ മു​​ഖം​​തി​​രി​​ഞ്ഞു​​നി​​ന്നി​​ട്ടു വീ​​ണ്ടും ച​​ർ​​ച്ച​ ന​​ട​​ത്തി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ക​​ർ​​ഷ​​ക​​രെ വി​​ഡ്ഢി​​ക​​ളാ​​ക്കു​​ക​​യാ​​ണ്. റ​​ബ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കി അ​​ടി​​സ്ഥാ​​ന​​വി​​ല നി​​ശ്ച​​യി​​ച്ചു സ​​ർ​​ക്കാ​​ർ നേ​​രി​​ട്ടു റ​​ബ​​ർ സം​​ഭ​​രി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. അ​​ടി​​സ്ഥാ​​ന​​വി​​ല നി​​ശ്ച​​യി​ക്കാ​നും സം​​ഭ​​ര​​ണ​​ത്തി​​നും റ​​ബ​​ർ​​ന​​യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ല. 1947ലെ ​​റ​​ബ​​ർ ആ​​ക്ടി​​ൽ ഇ​​തി​​നു ​വ​​കു​​പ്പു​​ക​​ളു​​ണ്ട്. റ​​ബ​​ർ​​ന​​യം പ്ര​​ഖ്യാ​​പി​​ച്ച​​തു​​കൊ​​ണ്ട് ആ​​ഭ്യ​​ന്ത​​ര​ വി​​പ​​ണി​​യി​​ൽ റ​​ബ​​ർ​​വി​​ല ഉ​​യ​​രു​​മെ​​ന്ന പ്ര​​ചാ​​ര​​ണം അ​​ടി​​സ്ഥാ​​ന​ര​​ഹി​​ത​​മാ​​ണ്. വാ​​ണി​​ജ്യ​ മ​​ന്ത്രാ​​ല​​യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന റ​​ബ​​ർ​​ന​​യം ക​​ർ​​ഷ​​ക​​രെ​​യോ റ​​ബ​​ർ കൃ​​ഷി​​യെ​​യോ സം​​ര​​ക്ഷി​​ക്കു​​ക​​യി​​ല്ലെ​​ന്ന് ഇ​​നി​​യെ​​ങ്കി​​ലും ക​​ർ​​ഷ​​ക​​ർ തി​​രി​​ച്ച​​റി​​യ​​ണം.സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും രാ​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ളും ക​​ർ​​ഷ​​ക​ സം​​ഘ​​ട​​ന​​ക​​ളും റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന വി​​ല​​ത്ത​​ക​​ർ​​ച്ച​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ പ​​ല​​വ​ട്ടം ധ​​രി​​പ്പി​​ച്ച​​താ​​ണ്. കേ​​ന്ദ്ര​വാ​​ണി​​ജ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന നി​​ർ​മ​ല സീ​​താ​​രാ​​മ​​നു​​മാ​​യി ഇ​​ൻ​​ഫാം പ​​ല​​ത​​വ​​ണ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി വി​​ഷ​​യ​​ങ്ങ​​ൾ പ​​റ​​ഞ്ഞു വി​​ശ​​ദാം​​ശം കൈ​​മാ​​റി. വാ​​ണി​​ജ്യ​​മ​​ന്ത്രി സു​​രേ​​ഷ് പ്ര​​ഭു​​വി​​നും കേ​​ന്ദ്ര കൃ​​ഷി​​മ​​ന്ത്രി​​ക്കും കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ള്ള കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ​​ക്കും റ​​ബ​​ർ പ്ര​​ശ്ന​​ങ്ങ​​ൾ പ​​ല​​ത​​വ​​ണ പ​​ങ്കു​​വ​​ച്ച​​താ​​ണ്. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ എം​​പി​​മാ​​ർ നി​​ര​​വ​​ധി പ്രാ​​വ​​ശ്യം റ​​ബ​​ർ പ്ര​​ശ്ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. എ​​ന്നി​​ട്ടും വീ​​ണ്ടും റ​​ബ​​ർ​​ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ക്കാ​​നി​​റ​​ങ്ങി​​ത്തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​വ​​രു​​ടെ ഉ​​ദ്ദേ​​ശ​​ശു​​ദ്ധി ക​​ർ​​ഷ​​ക​​ർ​​ക്കു വി​​ശ്വ​​സ​​നീ​​യ​​മ​​ല്ല.

ആ​​വ​​ർ​​ത്ത​​ന​​കൃ​​ഷി സ​​ബ്സി​​ഡി നി​​ർ​​ത്ത​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന​തു ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​മാ​​ണ്. റ​​ബ​​ർ​​ബോ​​ർ​​ഡ് ഓ​​ഫീ​​സു​​ക​​ൾ പ​​ല​​തും പൂ​​ട്ടി. റ​​ബ​​റ​​ധി​​ഷ്ഠി​​ത ക​​ർ​​ഷ​​ക ​സം​​രം​​ഭ​​ങ്ങ​​ൾ​​ക്കു പ്രോ​​ത്സാ​​ഹ​​ന​​മി​​ല്ല. റ​​ബ​​ർ ഉ​ല്പാ​​ദ​​ക​​സം​​ഘ​​ങ്ങ​​ളും വ​​ൻ​ സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

You must be logged in to post a comment Login