പുടിനോട് സഹകരിക്കാന്‍ റഷ്യയിലെ കത്തോലിക്കാ വൈദികര്‍ സന്നദ്ധര്‍

പുടിനോട് സഹകരിക്കാന്‍ റഷ്യയിലെ കത്തോലിക്കാ വൈദികര്‍ സന്നദ്ധര്‍

മോസ്‌ക്കോ: പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ വിജയത്തെ തുടര്‍ന്ന് റഷ്യയിലെ ന്യൂനപക്ഷമായ കത്തോലിക്കാ സഭ വൈദികര്‍ അദ്ദേഹത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.രാജ്യനിര്‍മ്മിതിക്ക് പ്രസിഡന്റിനോടൊപ്പം സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. ആരോഗ്യകരമായ സിവില്‍ സൊസൈറ്റിയുടെ രൂപീകരണത്തിനും ലൈഫ് പാറ്റേണിന്റെ കാര്യത്തിലും സഹകരിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിക്കവെ മോണ്‍ കോവെല്വ്‌സ്‌ക്കി അറിയിച്ചു.

സഭയും രാഷ്ട്രവും തമ്മില്‍ സമൂഹത്തിന്റെ വികസനത്തിന് വേണ്ടി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഷപ് ക്ലെമന്‍സ് പിക്കെല്‍ പറഞ്ഞു.

You must be logged in to post a comment Login