റഷ്യയിലെ ക്രൈസ്തവരുടെ കൊലപാതകം ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

റഷ്യയിലെ ക്രൈസ്തവരുടെ കൊലപാതകം ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

മോസ്‌ക്കോ: റഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഈസ്റ്റര്‍ നോമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഞായറാഴ്ചയാണ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പ്രത്യേകപ്രാര്‍ത്ഥനാശുശ്രുഷ കഴിഞ്ഞ് പുറത്തേക്ക് വന്ന ക്രൈസ്തവര്‍ക്ക് നേരെ വെടിവയ്പ്പ് നടന്നത്.

അള്ളാഹു അക്ബര്‍ വിളിച്ചാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ചര്‍ച്ചിന്റെ ചുമതലയുള്ള ഫാ. പാവേല്‍ പറയുന്നു. വെടിയൊച്ച കേട്ടതേ ദേവാലയത്തിന്റെ വാതിലുകള്‍ ഞങ്ങള്‍ അടച്ചിട്ടു. കത്തിയും തോക്കും അക്രമിയുടെ കൈയിലുണ്ടായിരുന്നു. ഒരു അല്മായന്‍ ദ മോസ്‌ക്കോ ടൈംസിനോട് പറഞ്ഞു. 22 വയസുള്ള ആളാണ് അക്രമി.

You must be logged in to post a comment Login