റഷ്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ് ടോക്കിയോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ സന്ദര്‍ശിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ് ടോക്കിയോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ സന്ദര്‍ശിച്ചു

ടോക്കിയോ: ഓര്‍ത്തഡോക്‌സ്- കത്തോലിക്കാ സംവാദത്തിന് പുതിയ കാഴ്ചപ്പാടുകള്‍ നല്കിക്കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്, ടോക്കിയോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ സന്ദര്‍ശിച്ചു.വോളോകോല്‍മാസ്‌ക്കിലെ ഹിലാരിയോണ്‍ മെത്രാപ്പോലീത്തയാണ് ആര്‍ച്ച് ബിഷപ് ജോസഫ് ചേനോത്തിനെ സന്ദര്‍ശിച്ചത്. ആദ്യമായിട്ടാണ് ജപ്പാനിലെ വത്തിക്കാന്‍ നയതന്ത്രപ്രതിനിധി ഒരു ഓര്‍ത്തഡോക്‌സ് ബിഷപ്പിനെ സ്വീകരിക്കുന്നത്.

2016 ലെ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലിനെ കണ്ടിരുന്നു. ഓഗസ്റ്റില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു.

95,000 ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ജപ്പാനിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

You must be logged in to post a comment Login