ഇവര്‍ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥര്‍

ഇവര്‍ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥര്‍

ജീവിതത്തില്‍ എത്രയോ കാര്യങ്ങള്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നു. എന്നിട്ടും ചിലപ്പോള്‍ ചിലതു മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ.. പലരുടെയും പരാതിയാണ് ഇത്. എന്നാല്‍ അസാധ്യകാര്യങ്ങള്‍ പോലും സാധിച്ചുതരുന്നവരായി കത്തോലിക്കാ സഭ ചില വിശുദ്ധരെ പ്രത്യേകമായി വണങ്ങുന്നുണ്ട്.

അവരില്‍ ഒരാളാണ് വിശുദ്ധ യൂദാ തദേവൂസ്. പാശ്ചാത്യസഭയില്‍ അത്രയധികം അറിയപ്പെടാത്ത അത്ഭുതപ്രവര്‍ത്തകനാണ് വിശുദ്ധ ഗ്രിഗറി. അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിലൂടെ നിരവധി അത്ഭുതങ്ങള്‍ നടന്നതായി തെളിവുണ്ട്. കാസിയായിലെ വിശുദ്ധ റീത്തായും വിശുദ്ധ ഫിലോമിനയും അത്ഭുതപ്രവര്‍ത്തകരുടെ പട്ടികയില്‍ പെടുന്ന വിശുദ്ധരാണ്.

അതുകൊണ്ട് നമുക്ക് പ്രത്യേകമായി ഈ വിശുദ്ധരുടെ മാധ്യസ്ഥം യാചിക്കാം.

You must be logged in to post a comment Login