മാന്നാനം:വിശുദ്ധിയുടെ പടവുകൾ കയറാനുള്ള പ്രചോദനമായി തിരുനാളുകളും വിശുദ്ധരുടെ ഓർമയും മാറണമെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ്.മാന്നാനം ആശ്രമദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്നവർക്കു സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാർഗങ്ങളാക്കാനും സാധിക്കണം. സിഎംഐ സഭയുടെ സ്ഥാപനകാലത്ത് സഹനപാതയിലൂടെ സഞ്ചരിച്ച ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്ന നമുക്ക് സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാർഗമാക്കാനും സാധിക്കണം. സാധാരണ കുടുംബത്തിൽ ജനിച്ച വിശുദ്ധ ചാവറ പിതാവിനെ ദൈവം വിശുദ്ധിയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് നയിച്ചു. ബിഷപ് പറഞ്ഞു.
You must be logged in to post a comment Login