സലേഷ്യന്‍ സഭാമേധാവി തന്റെ കുരിശ് ടോമച്ചന് സമ്മാനിച്ചു

സലേഷ്യന്‍ സഭാമേധാവി തന്റെ കുരിശ് ടോമച്ചന് സമ്മാനിച്ചു

വത്തിക്കാന്‍: സലേഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ തലവന്‍ ഫാ. ഏയ്ഞ്ചല്‍ ഫെര്‍നാണ്ടസ് അര്‍ടൈം തന്റെ സലേഷ്യന്‍ കുരിശ് ഫാ. ടോം ഉഴുന്നാലിലിന് സമ്മാനിച്ചു. സലേഷ്യന്‍ സമൂഹാംഗങ്ങളുമായുള്ള മീറ്റിംങ് അവസാനിച്ചപ്പോഴായിരുന്നു ഫാ. ഏയ്ഞ്ചല്‍ സലേഷ്യന്‍ കുരിശ് ഫാ. ടോം ഉഴുന്നാലിലിനെ അണിയിച്ചത്.

അദ്ദേഹം നമുക്ക് നഷ്ടപ്പെട്ടവനായിരുന്നു.. നമ്മില്‍ നിന്ന് വളരെ അകലെയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഇതാ മടങ്ങിവന്നിരിക്കുന്നു. പരിശുദ്ധ അമ്മ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഫാ. ഏയ്ഞ്ചല്‍ പറഞ്ഞു.

ഞാന്‍ എപ്പോഴും കൊണ്ടുനടക്കുന്ന സലേഷ്യന്‍ കുരിശാണ് താങ്കള്‍ക്ക് നല്കുന്നതെന്നും ഇനി താങ്കള്‍ ഇത് കൊണ്ടുനടക്കുക. ഫാ.ഏയ്ഞ്ചല്‍ പറഞ്ഞു.

You must be logged in to post a comment Login