സാംസണ്‍ വരുന്നൂ 2018 ഫെബ്രുവരി16 ന്

സാംസണ്‍ വരുന്നൂ 2018 ഫെബ്രുവരി16 ന്

ബൈബിളിലെ ഇതിഹാസകഥാപാത്രമായി വേരോടിയിരിക്കുന്ന സാംസണ്‍ന്റെ ജീവിതകഥ സിനിമയായി വരുന്നു. പ്യൂര്‍ ഫഌക്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ഈ ബൈബിള്‍ കാവ്യം ചലച്ചിത്രമാക്കിയിരിക്കുന്നത്. വിശ്വാസസംബന്ധമായ ചിത്രങ്ങളുടെ നിര്‍മ്മാണം കൊണ്ട് ശ്രദ്ധേയമായിരിക്കുന്ന ബാനറാണ് ഇത്.

സൗത്ത് ആഫ്രിക്കയിലായിരുന്നു ഷൂട്ടിംങ്. ബ്രൂസ് മക്‌ഡൊണാള്‍ഡാണ് സംവിധായകന്‍. 2014 ലെ ബ്ലോക്ക്ബസ്റ്ററായിരുന്ന ഗോഡ്‌സ് നോട്ട് ഡെഡ് എന്ന ചിത്രത്തിന്റെ രചയിതാക്കളാണ് സാംസണ്‍ സിനിമയുടെയും പിന്നിലുള്ളത്.

പലരുടെയും വിചാരം സാംസണ് നീണ്ട മുടിയുണ്ടായിരുന്നുവെന്നും അത് ദലീല മുറിച്ചുകളഞ്ഞപ്പോള്‍ ശക്തി നഷ്ടപ്പെട്ടുപോയെന്നുമാണ്. എന്നാല്‍ അതിനപ്പുറമാണ് കാര്യങ്ങള്‍. അദ്ദേഹത്തിന്റെ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവും മുഴുവന്‍ കഥയും ഈ കാലഘട്ടത്തിലും പ്രസക്തമാണ്. സംവിധായകന്‍ പറയുന്നു.

You must be logged in to post a comment Login