സാ​​ൻ സ്യൂ​​കി വത്തിക്കാനില്‍

സാ​​ൻ സ്യൂ​​കി വത്തിക്കാനില്‍

വത്തിക്കാൻ : നൊബേൽ പുരസ്കാരജേത്രിയും മ്യാൻമർ വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സ്യൂകി  വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച നടത്തി.

ഇതേതുടര്‍ന്ന് വത്തിക്കാനും മ്യാൻമറും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനമായി. മ്യാൻമറിലേക്ക് വത്തിക്കാൻ അപ്പസ്തോലിക് നുൺഷ്യോയെ നിയമിക്കും. മ്യാൻമർ പ്രത്യേക സ്ഥാനപതിയെയും നിയമിക്കും. തായ്‌ലൻഡിലുള്ള അപ്പസ്തോലിക് ഡലിഗേറ്റിനായിരുന്നു ഇതുവരെ മ്യാൻമറിന്‍റെ ചുമതല.

പൊതു പ്രോട്ടോക്കോള്‍ മാറ്റിവച്ചുകൊണ്ടാണ് പാപ്പ തന്റെ ഓഫീസിലെത്തി സ്യൂകിയെ സ്വീകരിച്ചത്. സാധാരണയായി രാഷ്ട്രത്തലവന്മാരെയാണ് പാപ്പ ഇപ്രകാരം സ്വീകരിക്കാറുള്ളത്. സ്യൂകി രാജ്യത്തിന്റ അധ്യക്ഷപദവിയിരിക്കുന്ന ആളല്ല. ഇരുവരും 23 മിനിറ്റ് നേരം സംസാരിച്ചു.

You must be logged in to post a comment Login