ബാലനൊപ്പം പ്രാര്‍ത്ഥിക്കുന്ന സാന്താ: വീഡിയോ വൈറലാകുന്നു

ബാലനൊപ്പം പ്രാര്‍ത്ഥിക്കുന്ന സാന്താ: വീഡിയോ വൈറലാകുന്നു

ടെക്‌സാസ്: ക്രിസ്മസ് കാലത്തിന്റെ സന്തോഷങ്ങളിലൊന്നാണല്ലോ സാന്താക്ലോസ്. കുട്ടികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി വരുന്ന സാന്താക്ലോസ് എന്നും വിനോദമാണ് പകര്‍ന്നുനല്കുന്നത്. കുട്ടികള്‍ ചോദിക്കുന്നതും സമ്മാനങ്ങള്‍ തന്നെ.

എന്നാല്‍ ടെക്‌സാസിലെ ഗാര്‍ലാന്റില്‍ നടന്ന ക്രിസ്മസ് പരിപാടിക്കിടെ സാന്താക്ലോസിനോട് സമ്മാനങ്ങള്‍ക്ക് പകരം തന്റെ രോഗിയായ പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട ഒരു ബാലന്‍ വ്യത്യസ്തനായിരിക്കുകയാണ്. ജേക്കബ് കോക്കര്‍ എന്ന ബാലനാണ് തന്റെ ഡാഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സാന്തായോട് ആവശ്യപ്പെട്ടത്.

അമ്മയ്‌ക്കൊപ്പം ഷോപ്പിങിന് പോയ അവന്‍ വിശുദ്ധ നിക്കോളാസിന്റെ വേഷം ധരിച്ച ആളോട് ക്രിസ്മസ് കാലത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹം ഡാഡിയുടെ രോഗസൗഖ്യമാണെന്ന് പറയുകയും അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയോടൊപ്പം പ്രാര്‍ത്ഥിക്കുന്ന സാന്തായുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

പന്ത്രണ്ടുവയസുകാരനായ കോക്കറിന്റെ ഡാഡിയുടെ രോഗനിര്‍ണ്ണയം നടത്താന്‍ ഇനിയും ഡോക്ടേഴ്‌സിന് കഴിഞ്ഞിട്ടില്ല. രോഗി നല്ല വേദനയും അനുഭവിക്കുന്നുണ്ട്.

 

You must be logged in to post a comment Login