എന്തോ സ്വര്‍ഗ്ഗം കൂടുതല്‍ അടുത്തതുപോലെ …സപ്‌നയുടെ ഭര്‍ത്താവ് ജോജുവിന്റെ കുറിപ്പ് വൈറലാകുന്നു

എന്തോ സ്വര്‍ഗ്ഗം കൂടുതല്‍ അടുത്തതുപോലെ …സപ്‌നയുടെ ഭര്‍ത്താവ് ജോജുവിന്റെ കുറിപ്പ് വൈറലാകുന്നു

എട്ടുമക്കള്‍ക്ക് ജന്മം നല്കി നാല്പത്തിരണ്ടാം വയസില്‍ ലോകം വിട്ടുപോയ സപ്‌ന മിഴിനീരിന്റെ തിളക്കമുള്ള ഓര്‍മ്മയാണ്. സപ്‌നയെക്കുറിച്ചുള്ള കണ്ണീരിന്റെ ഒഴുക്ക് നിലയ്ക്കാത്ത ഈ വേളയിലാണ് ഭര്‍ത്താവ് ജോജുവിന്റെ കുറിപ്പ് കൂടുതല്‍ പ്രസക്തമാകുന്നത്.

ഈശോയും മാതാവും ഒക്കെ ഉണ്ടെങ്കിലും സപ്‌ന സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ എന്തോ സ്വര്‍ഗ്ഗം കൂടുതല്‍ അടുത്തതുപോലെ തോന്നുന്നു എന്നാണ് ജോജുവിന്റെ കുറിപ്പിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ വരി. ആ കുറിപ്പിലെ മറ്റുവരികള്‍ ഇങ്ങനെയാണ്:

സപ്‌ന മരിച്ചിട്ടില്ല, അവള്‍ ജീവിച്ചു. ഞങ്ങളോടൊത്ത് കുറച്ചുനാള്‍ താമസിച്ച ശേഷം ഡല്‍ഹിക്ക് പോകുന്നതിന് പകരം സപ്‌ന സ്വര്‍ഗ്ഗത്തിലേക്ക് യാത്ര പോയിരിക്കുന്നു. യുഎസില്‍ പോകുന്നവര്‍ അവിടേക്ക് വിസ തയ്യാറാകുന്നതിനനുസരിച്ച് ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുപോകുന്നതുപോലെ സപ്‌ന കൂടെയുള്ള നമ്മെയും കൊണ്ടുപോകുമെന്ന് കരുതാം. വേര്‍പാടിന്റെ വേദനയുണ്ടെങ്കിലും പ്രത്യാശയുടെ ഒരു സമാധാനം കുഞ്ഞുങ്ങളില്‍ പോലും കാണാം. ആരുടെയും പ്രാര്‍ത്ഥന വൃഥാവിലായിട്ടില്ല. നിങ്ങളുടെ ഈ വലിയ സഹായത്തിന് നന്ദി..ഒത്തിരി നന്ദി…

ക്രിസ്മസ് രാത്രിയിലായിരുന്നു കാന്‍സര്‍ രോഗബാധയെതുടര്‍ന്ന് സപ്‌നയുടെ മരണം. ഡല്‍ഹി എംയ്‌സില്‍ സ്‌ററാഫ് നേഴ്‌സായിരുന്നു. എട്ടാമത് ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു കാന്‍സര്‍ തിരിച്ചറിഞ്ഞത്.

പക്ഷേ അപ്പോഴത്തെ ചികിത്സ ഗര്‍ഭസ്ഥശിശുവിന്റെ ജീവന് നാശം വരുത്തുമെന്ന് അറിഞ്ഞ സപ്‌ന അതില്‍ നിന്ന് ഒഴിവായി നില്ക്കുകയായിരുന്നു. പിന്നീട് പ്രസവം കഴിഞ്ഞതിന് ശേഷമാണ് ചികിത്സകള്‍ ആരംഭിച്ചത്.

You must be logged in to post a comment Login