സാറായെക്കുറിച്ച് എന്തറിയാം?

സാറായെക്കുറിച്ച് എന്തറിയാം?

സാറ. ബൈബിളില്‍ ഹവ്വയ്ക്ക് ശേഷം പരാമര്‍ശിക്കപ്പെടുന്ന സ്ത്രീരത്‌നം.

അബ്രഹാമിന്റെ ഭാര്യയാണ് സാറായെന്ന് നമുക്കറിയാം. രക്ഷാകരചരിത്രത്തില്‍ സാറായ്ക്ക് വലിയൊരു പങ്കുണ്ട്. ദൈവത്തിന്റെ പദ്ധതിയെ സംശയിച്ചവളാണ് അവള്‍. അതുപോലെ തന്നെ മറ്റ് ചില കാര്യങ്ങളും സാറായെക്കുറിച്ചു അറിയേണ്ടതുണ്ട്.

സാറ എന്ന പേരിന്റെഅര്‍ത്ഥം രാജ്ഞി എന്നാണ്. ഉല്പത്തി പുസ്തകത്തില്‍ ആദ്യം സാറായെ പരാമര്‍ശിക്കുന്നത് സാറായി എന്നാണ്. പിന്നീടാണ് ദൈവം അവള്‍ക്ക് സാറാ എന്ന് പേരുനല്കുന്നത്. സാറായുടെ സൗന്ദര്യം അബ്രഹാമിനെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നതിനും ബൈബിളില്‍ സൂചനയുണ്ട്.

ഈജിപ്തിലേക്കുള്ള യാത്രയില്‍ ഭാര്യയായ സാറായെ സഹോദരി എന്ന് പരിചയപ്പെടുത്താന്‍ അബ്രഹാം തയ്യാറായതും ഇതുകൊണ്ടാണ്. തമാശഭാവമുണ്ടായിരുന്നെങ്കിലും ദൈവദൂതനെ വരെ പരിഹസിച്ചു ചിരിക്കാന്‍ മാത്രം സാറായ്ക്ക് ചീത്തയായ ഫലിതരസികത്വം ഉണ്ടായിരുന്നതായും മറന്നുപോകരുത്.

സാറായ്ക്ക് 90 വയസായപ്പോഴാണ് ഇസഹാക്ക് ജനിക്കുന്നത്. 127 വര്‍ഷം സാറാ ജീവിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. സാറായുടെ ശവകുടീരം ഇന്നും പൂജ്യമായി സൂക്ഷിക്കപ്പെടുന്നു.

You must be logged in to post a comment Login