സാത്താനെ എങ്ങനെയാണ് തോല്പിക്കേണ്ടത്?

സാത്താനെ എങ്ങനെയാണ് തോല്പിക്കേണ്ടത്?

ആത്മീയജീവിതം ഒരു യുദ്ധക്കളമാണ്. സ്വന്തം സ്വാര്‍ത്ഥതയുമായി മാത്രമല്ല നാം പോരാടേണ്ടത് ഈ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന തിന്മകളുടെ ശക്തിയുമായി കൂടി നാം പോരാടേണ്ടിയിരിക്കുന്നു.സാത്താനുമായുള്ളപോരാട്ടം നിരന്തരം നടന്നുകൊണ്ടിരിക്കേണ്ടതാണെന്ന്

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
സാത്താനെ എങ്ങനെയെല്ലാം നമുക്ക് തോല്പിക്കാന്‍ കഴിയും എന്ന് തിരിച്ചറിയുന്നത് നല്ലൊരു ആത്മീയജീവിതം നയിക്കാന്‍ നമുക്ക് കരുത്തു നല്കും.

1 പ്രാര്‍ത്ഥനാപൂര്‍വ്വമായ തീരുമാനം കൈക്കൊള്ളുക

പരീക്ഷണങ്ങളെ നേരിടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ആശ്രയിക്കുക. ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ അത് നമ്മെ പ്രേരിപ്പിക്കും..ശക്തിയും നല്കും. വിവേചനപൂര്‍വ്വമായ തിരഞ്ഞെടുപ്പ് അസാധ്യമാകുമ്പോഴാണ് പാപത്തിലേക്കും അതുവഴി നാം മരണത്തിലേക്കും പോകുന്നത്.

2 സ്ഥിരമായ ഒരു പ്രാര്‍ത്ഥനാജീവിതം ഉണ്ടായിരിക്കുക

സാത്താന്‍ എപ്പോഴും ക്രമങ്ങളെ ഭയപ്പെടുന്നു. അതുകൊണ്ട് നിത്യജീവിതത്തില്‍ അവന്‍ പലപ്പോഴും ഡിസോര്‍ഡറുകള്‍ നമുക്ക് നല്കുന്നു. പ്രാര്‍ത്ഥനയിലുള്ള ഏകാഗ്രതക്കുറവും അനുദിനപ്രാര്‍്തഥനകളില്‍ മുടക്കം വരുത്തുന്നതും അവന്റെ ചെയ്തികളാണ്. ദൈവത്തിനായിരിക്കണം ഞാന്‍ മുന്‍ഗണന കൊടുക്കുന്നത് എന്ന് സാത്താനെ കാണിച്ചുകൊടുക്കുന്നത് കൃത്യമായ പ്രാര്‍ത്ഥനകള്‍ വഴിയാണ്

3 തുടര്‍ച്ചയായ കുമ്പസാരവും വിശുദ്ധ കുര്‍ബാന സ്വീകരണവും

കത്തോലിക്കാസഭ നമുക്ക് നല്കിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം കുമ്പസാരിക്കാനുള്ള അവസരമാണ്. ദൈവം നമ്മുടെ ബലഹീനതകളും കുറവുകളും പരാജയങ്ങളും ക്ഷമിക്കുന്ന നിമിഷമാണത്. തുടര്‍ച്ചയായ കുമ്പസാരവും തുടര്‍ന്നുള്ള ദിവ്യകാരുണ്യസ്വീകരണവും സാത്താനെ ഓടിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ പെടുന്നു

4 യേശുക്രിസ്തുവിന്റെ നാമം ഉച്ചരിക്കുക

ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നമ്മെ രക്ഷിക്കാന്‍ യേശുനാമമല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് പ്രലോഭനങ്ങളെയും സാത്താന്റെ ആക്രമണങ്ങളെയും നേരിടേണ്ടി വരുമ്പോഴെല്ലാം യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുക.

You must be logged in to post a comment Login