സാത്താനെ നിഷേധിക്കുന്നവര്‍ ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തെകൂടിയാണ് നിഷേധിക്കുന്നത്: ആര്‍ച്ച് ബിഷപ് ചാള്‍സ്

സാത്താനെ നിഷേധിക്കുന്നവര്‍ ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തെകൂടിയാണ് നിഷേധിക്കുന്നത്: ആര്‍ച്ച് ബിഷപ് ചാള്‍സ്

ഫിലാഡെല്‍ഫിയ: സാത്താന്‍ ഇല്ല എന്ന് പറയുന്നവര്‍ ക്രിസ്തുവിന്റെ മനുഷ്യാവതാരരഹസ്യത്തെക്കൂടിയാണ് നിഷേധിക്കുന്നത് എന്ന് ആര്‍ച്ച്ബിഷപ് ചാള്‍സ് ജെ ചാപ്പുറ്റ്. ആധുനിക ലോകത്തിന് സാത്താനെ വിശ്വസിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അവര്‍ ഇതുപോലെയാണ് ക്രിസ്തുവിനെക്കുറിച്ചും പറയുന്നത്. സാത്താനുമില്ല രക്ഷകനുമില്ല എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. സാത്താനെ നിഷേധിക്കുമ്പോള്‍ അത് ക്രിസ്തുവിനെക്കൂടി നിഷേധിക്കുന്നതിന് തുല്യമാണ്.

എന്തുകൊണ്ട് ക്രിസ്തു ലോകത്തിലേക്ക് വന്നുവെന്നും മനുഷ്യവംശത്തിന് വേണ്ടി മരിച്ചുവെന്നും വിശദീകരിക്കാന്‍ അപ്പോള്‍ ബുദ്ധിമുട്ടേണ്ടിവരും. വിശ്വാസമില്ലാതെ സാങ്കേതികതയിലും കാരണങ്ങളിലും വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് ദൈവത്തെ മറക്കാന്‍ വളരെ എളുപ്പമാണ്. സാത്താന്‍ ഒരിക്കലും ദൈവത്തിന് തുല്യനല്ല.

സിംബതി ഫോര്‍ ദ ഡെവിള്‍ എന്ന തന്റെ കോളത്തിലാണ് ആര്‍ച്ച് ബിഷപ് സാത്താനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. വിശ്വാസമില്ലെങ്കില്‍ അവിടെ ധാരണകളുണ്ടാവില്ല.അറിവുണ്ടാവില്ല..ജ്ഞാനമുണ്ടാവില്ല. നമുക്ക് രണ്ടും വേണം. യുക്തിയും വിശ്വാസവും. അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login