ബ്രൗണ്‍ കളറുള്ള ഉത്തരീയം സാത്താനെ ഭയപ്പെടുത്തുന്നതിന്റെ കാരണം അറിയാമോ?

ബ്രൗണ്‍ കളറുള്ള ഉത്തരീയം സാത്താനെ ഭയപ്പെടുത്തുന്നതിന്റെ കാരണം അറിയാമോ?

വിശ്വാസജീവിതത്തെ ശക്തിപ്പെടുത്താനായി നിരവധിയായ ഭക്തവസ്തുക്കള്‍ കത്തോലിക്കാസഭ ഉപയോഗിക്കുന്നുണ്ട്. ഉത്തരീയ ഭക്തി അതിലൊന്നാണ്.

ബ്രൗണ്‍ നിറത്തിലുള്ള ഉത്തരീയം സാത്താന്‍ ഏറ്റവും അധികം ഭയക്കുന്നുണ്ട്. കാരണം ഈശോയും മാതാവും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ അടയാളമാണത്രെ ബ്രൗണ്‍ നിറത്തിലുള്ള ഉത്തരീയം. സാത്താനെതിരെയുള്ള പോരാട്ടത്തിനായി സഭയിലെ നിരവധിയായ പുണ്യചരിതര്‍ വലിയൊരു ആയുധമായി പ്രയോഗിച്ചിട്ടുള്ളതും ഇതുതന്നെയാണ്.

വിശുദ്ധ പീറ്റര്‍ ക്ലേവര്‍, ധന്യന്‍ ഫ്രാന്‍സിസ് യെപ്‌സ് തുടങ്ങിയവരുടെ ജീവിതകഥകള്‍ ഇതിനുദാഹരണമാണ്. ഭൂതോച്ചാടന വേളയില്‍ മറിയത്തിന്റെ പേര് കേള്‍ക്കുന്നത് സാത്താന് തെല്ലും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ഭൂതോച്ചാടകനായ ഫാ. അമോര്‍ത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് സാത്താനോടുള്ള പോരാട്ടത്തിന് നമുക്ക് ഉത്തരീയം ധരിക്കാം. പ്രത്യേകിച്ച് ബ്രൗണ്‍ കളറുള്ള ഉത്തരീയം. മാതാവ് നമ്മെ കാത്തുരക്ഷിക്കട്ടെ.

You must be logged in to post a comment Login