സാത്താനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

സാത്താനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

സാത്താനെ നാം ഭയക്കേണ്ടതില്ല. പക്ഷേ സാത്താന്‍ ആരാണ് എന്ന കാര്യം നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. പലര്‍ക്കും സാത്താനെക്കുറിച്ച് പല ധാരണകളുമുണ്ട്. എന്നാല്‍ അവയില്‍ ചിലതെങ്കിലും തെറ്റായധാരണകളാണ്.

സാത്താന്‍ വെറും സങ്കല്പമാണ് അത് നിലനില്ക്കുന്നതല്ല എന്നതാണ് അതിലൊന്ന്. പക്ഷേ കത്തോലിക്കാസഭയും വിശുദ്ധ ഗ്രന്ഥവും സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

സാത്താന്‍ ദൈവത്തിന്റെ എതിരാളിയാണ് എന്നതാണ് മറ്റൊരു ധാരണ. രണ്ടു ശക്തികള്‍ ഈലോകത്തില്‍ നിലനില്ക്കുന്നില്ല. ഒരേയൊരു ശക്തിമാത്രമേ ഇവിടെയുള്ളൂ. അത് ദൈവത്തിന്റെ ശക്തിയാണ്. ദൈവം തന്റെ സ്‌നേഹത്തില്‍ നിന്നാണ് ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ സൃഷ്ടികള്‍ എല്ലാം അവിടുത്തെ സ്‌നേഹം കാണിക്കും.

സാത്താന് നമ്മെ ആവേശിക്കാന്‍ താല്പര്യമുണ്ടോ. ഇല്ല പക്ഷേ പല ചിത്രങ്ങളിലും നാം കാണുന്നത് സാത്താന് മനുഷ്യരെ ആവേശിക്കാന്‍ താല്പര്യമാണെന്നാണ്. സാത്താന്‍ യാഥാര്‍ത്ഥ്യമാണ്. പക്ഷേ സാത്താന്‍ ഒരിക്കലും നമ്മെ സ്‌നേഹിക്കുന്നില്ല..അവന്‍ നമ്മെ സ്‌നേഹിക്കുന്നില്ല. അവന്‍ ദൈവത്തെ വെറുക്കുന്നു. ദൈവത്തെ വേദനിപ്പിക്കാന്‍ അവന്‍ നമ്മെ തിരഞ്ഞെടുക്കുന്നു. ദൈവം നമ്മെ എന്തുമാത്രംസ്‌നേഹിക്കുന്നുണ്ടെന്ന് സാത്താനറിയാം. അതുകൊണ്ട് അവിടുത്തെ മുറിപ്പെടുത്താന്‍ സാത്താന്‍ നമ്മെ വേദനിപ്പിക്കുന്നു.

സാത്താന് നമ്മെ വലിയ ആളുകളായി മാറ്റാന്‍ കഴിയുമോ.. ഇല്ല. പക്ഷേ ഇതറിയാതെയാണ് പലരും തങ്ങളുടെ ആത്മാവിനെ സാത്താന് നല്കുന്നത്. സാത്താന് നമുക്ക് നിസ്സാരമായ സന്തോഷങ്ങള്‍ നല്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവനൊരിക്കലും വാഗ്ദാനങ്ങള്‍ നല്കാനോ അത് നിലനിര്‍ത്താനോ കഴിയില്ല. ദൈവത്തിന് മാത്രമേ നമുക്ക് ആവശ്യമായതും നന്മയായിട്ടുള്ളതുമായ കാര്യങ്ങള്‍ നല്കാന്‍ കഴിയൂ.

You must be logged in to post a comment Login